ജി.എസ്.ടി നടപ്പാക്കുമ്പോൾ നികുതി നിരക്കുകള്‍ കുറയ്ക്കുന്നതിന്റെ ഗുണം സാധാരണക്കാർക്ക് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്. അല്ലെങ്കിൽ ജി എസ് ടി, കോർപ്പറേറ്റുകൾക്ക് വേണ്ടി മാത്രമാകും. നിരക്ക് വ്യത്യാസം കാണിക്കുന്ന മുഴുവൻ കണക്കുകളും പുറത്തു വിടാൻ കേന്ദ്രസർക്കാർ തയ്യാറാവണം. തത്സമയം കണക്കുകൾ ലഭ്യമാക്കുന്നതുൾപ്പെടെ സംവിധാനങ്ങൾ ലഭ്യമാക്കുന്നതുവരെ സംസ്ഥാനത്ത് ചെക്പോസ്റ്റുകൾ തുടരുമെന്നും തോമസ് ഐസക്ക് ഡൽഹിയിൽ പറഞ്ഞു.
Advertisement