ഇടതുമുന്നണി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിനെതിരെ അടുത്ത ബുധനാഴ്ച മുതല്‍ എൻഡിഎ പ്രതിഷേധവാരം ആചരിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. സംസ്ഥാനത്തെ ഭൂസമരങ്ങളെ ഏകോപിപ്പിച്ച് എന്‍.ഡി.എ ശക്തവും വിപുലവുമായ സമരം സംഘടിപ്പിക്കും. റബര്‍ ബോര്‍ഡ് ഓഫിസുകള്‍ പൂട്ടുന്നതിനെതിരെ കേന്ദ്രത്തിന് പരാതി നല്‍കും. ഇതേ ആവശ്യമുന്നയിച്ച് എന്‍.ഡി.എ പ്രതിനിധി സംഘം വാണിജ്യമന്ത്രി നിര്‍മല സീതാരാമനെ കാണുമെന്നും കുമ്മനം രാജശേഖരന് കൊച്ചിയില്‍ പറഞ്ഞു.
Advertisement