തിരുവനന്തപുരം പേട്ടയില്‍ ലൈംഗികപീഡനത്തിന് ശ്രമിച്ച സന്യാസിയുടെ ജനനേന്ദ്രിയം യുവതി മുറിച്ച സംഭവത്തില്‍ കുറ്റം ചെയ്തത് ആരായാലും ശിക്ഷിക്കപ്പെടണമെന്ന് ബി.െജ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്. പൊലീസ് വസ്തുതകള്‍ അന്വേഷിച്ച് പുറത്തുകൊണ്ടുവരണം. സ്വാമി ഗംഗേശാനന്ദയ്ക്ക് ബി.ജെ.പിയുമായോ എന്‍.ഡി.എയുമായോ ബന്ധമില്ല. ഹിന്ദു ഐക്യവേദിയുമായി ബന്ധമുണ്ടോ എന്ന് പറയേണ്ടത് താനല്ല. വ്യക്തിപമായി അറിയുമോ എന്ന ചോദ്യത്തിന് കേരളത്തിലെ എല്ലാ സന്യാസിമാരെയും തനിക്ക് അറിയാമെന്നായിരുന്നു കുമ്മനത്തിന്റെ മറുപടി.
Advertisement