കൊല്ലത്തു ലൈംഗിക അതിക്രമത്തിന് ഇരയായ യുവതിക്ക് പിന്തുണയുമായി മന്ത്രി മേഴ്സിക്കുട്ടിയമ്മ. യുവതിയുടെ നടപടി ധീരവും അഭിനന്ദനാര്ഹവുമെന്നു മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. വർഷങ്ങളായി നീണ്ടുനിന്ന ലൈംഗിക പീഡനം തടയാന്‍ പെണ്‍കുട്ടി അൻപത്തിനാലുകാരനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച വാർത്തയോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
പെണ്‍കുട്ടിയുടെ നടപടി ഉദാത്തവും ധീരവുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. പെൺകുട്ടിയ്ക്കു എല്ലാ പിന്തുണയും നൽകുമെന്നു മുഖ്യമന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.