എല്‍.ഡി.എഫ് സര്‍ക്കാര്‍ രാഷ്ട്രീയ സംസ്കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യു.ഡി.എഫ് ഭരണകാലത്ത് അഴിമതിക്കും അനാശാസ്യ പ്രവര്‍ത്തികള്‍ക്കുമായിരുന്നു മുന്‍തൂക്കം. ഇതിന് മാറ്റം കൊണ്ടുവരാന്‍ ഇടതുസര്‍ക്കാരിന് കഴിഞ്ഞു. പുതിയ മദ്യനയം ഉടൻ പ്രഖ്യാപിക്കുമെന്നും സര്‍ക്കാരിന്റെ ഒരുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിച്ച് മുഖ്യമന്ത്രി പറഞ്ഞു
ഒാരോ മേഖലയിലേയും നേട്ടങ്ങൾ അക്കമിട്ട് നിരത്തിയായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം. ഒരു വർ·ഷം കൊണ്ട് രാഷ്ട്രീയ സംസ്കാരം ശുദ്ധീകരിച്ചെന്ന് പറഞ്ഞ പിണറായി വിജയൻ തെറ്റായി പ്രവർത്തിക്കുന്നവർക്ക് രാഷ്ട്രീയ രക്ഷകർത്താവ് ഉണ്ടാകില്ലെന്നും ആവർത്തിച്ചു
കഴിഞ്ഞ സർക്കാരിന്റ അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. അതേസമയം അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ട ബാലകൃഷ·്ണപിള്ളയ്ക്ക് ക്യാബിനറ്റ് പദവി നൽകിയതിനെയും കോട്ടയം ജില്ലാ പഞ്ചായത്തിൽ കെ.എം മാണിയുമായുണ്ടാക്കിയ കൂട്ടുകെട്ടിനെയും മുഖ്യമന്ത്രി ന്യായീകരിച്ചു.
കൊച്ചി മെട്രോ ഉദ്ഘാടനത്തിന്റ കാര്യത്തിൽ കേന്ദ്രസർക്കാരുമായി അഭിപ്രായ വ്യത്യാസങ്ങളില്ല. മദ്യനയത്തിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. വികസന പദ്ധതികള്‍ക്കെതിരെയുള്ള എതിര്‍പ്പിനല്ല അതിലൂടെ ഉണ്ടാകുന്ന സാമൂഹ്യമാറ്റത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി