ഹസന് റൂഹാനി വീണ്ടും ഇറാന് പ്രസിഡന്റ്. തിരഞ്ഞെടുപ്പുഫലം ഒൗദ്യോഗികമായി പ്രഖ്യാപിച്ചു. യാഥാസ്ഥിതിക വാദി ഇബ്രാഹിം റൈസിയെയാണ് റൂഹാനി പരാജയപ്പെടുത്തിയത്. ഇറാന്റെ നാഴികകല്ലായ ആണവ ഉടമ്പടിക്കു ശേഷം നടക്കുന്ന ആദ്യ സുപ്രധാന തിരഞ്ഞെടുപ്പിലാണ് രണ്ടാം തവണയും റൂഹാനി അധികാരത്തിലെത്തിയത്. റൂഹാനിയുടെ രണ്ടാം വരവില്‍ കൂടുതല്‍ ഉപരോധങ്ങള്‍ നീക്കാനുള്ള വഴിതെളിയുമെന്നാണ് വിലയിരുത്തല്‍. പാശ്ചാത്യലോകവുമായി നല്ല ബന്ധമുള്ളയാളാണ് റൂഹാനി. നിലവിലെ പ്രസിഡന്റ് ജനവിധി തേടിയാല്‍ വിജയിച്ച ചരിത്രമാണ് 1981 മുതല്‍ രാജ്യത്തുള്ളത്.
Advertisement