E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:31 AM IST

Facebook
Twitter
Google Plus
Youtube

തലശേരിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധശേഖരം പിടിച്ചെടുത്തു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ണൂര്‍ തലശേരി പാനുണ്ടയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ ആയുധശേഖരം പിടിച്ചെടുത്തു. പാനുണ്ട ചക്യത്തുകാവിന് സമീപത്ത് ഒളിപ്പിച്ച നിലയിലാണ് പത്തുവാളുകള്‍ പൊലീസ് കണ്ടെടുത്തത്. ജില്ലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പൊലീസ് തുടര്‍ച്ചയായി നടത്തിയ റെയ്ഡിലാണ് ആയുധങ്ങള്‍ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ കതിരൂര്‍ പൊലീസും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സംയുക്തമായിട്ടായിരുന്നു ചക്യത്തുകാവിന് സമീപത്ത് പരിശോധന നടത്തിയത്. കാവിന് മുന്‍വശത്ത് ആളൊഴിഞ്ഞ പറമ്പിലെ മണ്‍ത്തിട്ടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു വാളുകള്‍. അഞ്ചുവീതം വാളുകള്‍ രണ്ടു ചാക്കുകളിലാക്കിയായിരുന്നു സൂക്ഷിച്ചിരുന്നത്. 

ഇതില്‍ അഞ്ചുവാളുകള്‍ അടുത്തകാലത്ത് നിര്‍മിച്ചതാണെന്നും പൊലീസ് പറഞ്ഞു. കതിരൂര്‍ അഡീഷണല്‍ എസ്.ഐ കെ.രാംദാസിന്‍റെ നേതൃത്വത്തില്‍ ആയുധങ്ങള്‍ കസ്റ്റഡിയിലെടുത്ത് കതിരൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രദേശത്ത് ഇപ്പോഴും അക്രമത്തിനായി വാളുകളും ബോംബുകളും സൂക്ഷിച്ചിരിക്കുന്നത് പൊലീസിന് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. മുമ്പ് ഈ പ്രദേശത്ത് നടത്തിയ പരിശോധനയില്‍ ബോംബുകളും വാളുകളും പൊലീസ് പിടിച്ചെടുത്തിരുന്നു. സിപിഎമ്മിനും ബിജെപിക്കും സ്വാധീനമുള്ള മേഖലയാണ് പാനുണ്ട. ആയുധശേഖരം കണ്ടെടുത്ത സാഹചര്യത്തില്‍ പ്രദേശത്ത് തുടര്‍ച്ചയായി പരിശോധനകള്‍ നടത്താന്‍ തലശേരി ഡിവൈഎസ് പി പ്രിന്‍സ് എബ്രഹാം നിര്‍ദേശം നല്‍കിയിട്ടുണ്ട് 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :