നെടുങ്കണ്ടം കരുണാപുരം പഞ്ചായത്ത് ഓഫിസിൽ സിപിഎം അക്രമം. പഞ്ചായത്ത് പ്രസിഡന്റ് ശിവപ്രസാദ് തണ്ണിപ്പാറ, വാർഡ് അംഗം ബിജു തകിടിയേൽ എന്നിവർക്ക് സിപിഎം പ്രവർത്തകരുടെ മർദനമേറ്റു. ശിവപ്രസാദും ബിജുവും കോൺഗ്രസുകാരാണ്. സംഭവത്തിൽ പ്രതിഷേധിച്ച് ഉടുമ്പൻചോല നിയോജക മണ്ഡലത്തിൽ നാളെ(20)ആറു മുതൽ ആറു യുഡിഎഫ് ഹർത്താൽ ആചരിക്കും
Advertisement