ടാങ്കർലോറി മരത്തിലിടിച്ച് എറണാകുളം വടക്കൻപറവൂരിൽ മൂന്നു പേർക്ക് പരുക്ക്. ആരുടെയും നില ഗുരുതരമല്ല. ദേശീയപാതയിൽ മൂത്തകുന്നത്തിന് സമീപം പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ടാങ്കർലോറിയുടെ മുൻഭാഗം പൂർണമായി തകർന്നു. ഫയർഫോഴ്സ് എത്തിയാണ് വാഹനത്തിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Advertisement