വീണ്ടും രാഷ്ട്രീയ സൂചനകള്‍ നല്കി ചലച്ചിത്രതാരം രജനികാന്ത്. സമയമാകുമ്പോള്‍ പദ്ധതികള്‍ വെളുപ്പെടുത്താമെന്ന് രജനികാന്ത് പറഞ്ഞു. തമിഴനല്ലെന്ന സുബ്രഹ്മണ്യം സ്വാമിയുടെ വിമര്‍ശനങ്ങള്‍ക്കും താരം മറുപടി നല്കി. ആരാധകര്‍ തന്നെ തമിഴനാക്കിയെന്നും കഴിഞ്ഞ 44വര്‍ഷമായി തമിഴനാണന്നും സൂപ്പര്‍സ്റ്റാര്‍ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടക്കുന്ന ആരാധകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.
Advertisement