വൈദ്യുതി മുടങ്ങിയെന്ന് പരാതി പറയാന്‍ കെ.എസ്്.ഇ.ബി ഓഫിസില്‍ വിളിച്ച വിദ്യാര്‍ഥിയെ അസഭ്യം പറഞ്ഞ ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്യാന്‍ മന്ത്രിയുടെ ഉത്തരവ്. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഓഫിസ് ജീവനക്കാരനെയാണ് സസ്പെൻഡ് ചെയ്തത്. മനോരമ ന്യൂസ് വാര്‍ത്തയെത്തുടര്‍ന്നാണ് നടപടി. അസഭ്യം പറഞ്ഞ ജീവനക്കാരനെതിരെ വിദ്യാര്‍ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.
പുല്ലുവഴി സ്വദേശിയായ ബിജു വൃക്ക േരാഗിയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാകുന്ന ബിജുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നാലു മണിക്കൂറോളം വൈദ്യുതി മുടങ്ങി. ഇതിന്റെ കാരണമന്വേഷിച്ചാണ് ബിജുവിന്റെ വിദ്യാര്‍ഥിയായ മകന് വളയന്‍ചിറങ്ങരയിലെ കെഎസ്ഇബി ഓഫിസിലേക്ക്
വിളിച്ചത്. ഫോണില്‍ മര്യാദയോടെയാണ് ജീവനക്കാരന് സംസാരിച്ചു തുടങ്ങിയത്. പക്ഷേ അല്പം കഴിഞ്ഞപ്പോഴേക്കും മട്ടുമാറി.പിന്നെ വന്നത് കേട്ടാലറയ്ക്കുന്ന തെറിയായിരുന്നു