വൈദ്യുതി മുടങ്ങിയെന്ന് പരാതി പറയാന്‍ കെ.എസ്്.ഇ.ബി ഓഫിസില്‍ വിളിച്ച വിദ്യാര്‍ഥിക്ക് ജീവനക്കാരന്റെ അസഭ്യവര്‍ഷം. എറണാകുളം പെരുമ്പാവൂര്‍
വളയന്‍ചിറങ്ങര കെ.എസ്.ഇ.ബി ഓഫിസിലാണ് സംഭവം. അസഭ്യം പറഞ്ഞ ജീവനക്കാരനെതിരെ വിദ്യാര്‍ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്കി.
പുല്ലുവഴി സ്വദേശിയായ ബിജു വൃക്ക േരാഗിയാണ്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഡയാലിസിസിന് വിധേയനാകുന്ന ബിജുവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം നാലു
മണിക്കൂറോളം വൈദ്യുതി മുടങ്ങി. ഇതിന്റെ കാരണമന്വേഷിച്ചാണ് ബിജുവിന്റെ വിദ്യാര്‍ഥിയായ മകന് വളയന്‍ചിറങ്ങരയിലെ കെഎസ്ഇബി ഓഫിസിലേക്ക്
വിളിച്ചത്. ഫോണില്‍ മര്യാദയോടെയാണ് ജീവനക്കാരന് സംസാരിച്ചു തുടങ്ങിയത്. പക്ഷേ അല്പം കഴിഞ്ഞപ്പോഴേക്കും മട്ടുമാറി.പിന്നെ വന്നത്
കേട്ടാലറയ്ക്കുന്ന തെറി. സംഭവത്തെ പറ്റി കെഎസ്ഇബി ഉന്നതര്‍ക്കും,പൊലീസിനും ബിജുവിന്റെ കുടുംബം പരാതി നല്‍കിയിട്ടുണ്ട്.