തികഞ്ഞ രാഷ്ട്രീയ വഞ്ചനയാണ് കേരള കോണ്‍ഗ്രസ് നടത്തിയതെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്. രാഷ്ട്രീയത്തിലെ കെ.എം. മാണിയുടെ കപടമുഖമാണിത്. ആസൂത്രീതമായ തീരുമാനമാണിതെന്നും ജോ·ഷി ഫിലിപ്പ് കോട്ടയത്ത് പറഞ്ഞു. കോട്ടയം ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് സിപിഎം പിന്തുണ നൽകിയിരുന്നു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി അംഗമായ സെബാസ്റ്റ്യൻ കുളത്തുങ്കലിനെയാണ് പിന്തുണച്ചത്. കേരള കോൺഗ്രസ് സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ജയിക്കുകയും ചെയ്തിരുന്നു. സിപിഐ തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നിരുന്നു. എന്നാൽ സിപിഎമ്മിന്റെ പിന്തുണ തേടിയിട്ടില്ലെന്ന് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. സിപിഎമ്മുമായി കേരള കോണ്‍ഗ്രസിന് ബന്ധമൊന്നുമില്ലെന്നും സെബ്സ്റ്റ്യൻ വിശദീകരിച്ചു.
Advertisement