മഞ്ചേരി മെഡിക്കല്‍ കോളജിനോടുള്ള സര്‍ക്കാര്‍ അവഗണനയെക്കുറിച്ചുള്ള മനോരമ ന്യൂസ് വാര്‍ത്ത നിയമസഭയില്‍. മഞ്ചേരി മെഡിക്കല്‍ കോളജിന് അടിസ്ഥാന സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയെന്നും ഈ പ്രശ്നം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു അടിയന്തരപ്രമേയം. എം.ഉമ്മറാണ് അടിയന്തരപ്രമേയത്തിനാണ് നോട്ടിസ് നല്‍കിയത്. എന്നാല്‍ വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ്,, തിടുക്കത്തില്‍ കഴിഞ്ഞ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് തുടങ്ങിയതെന്ന് ആരോഗ്യമന്ത്രി കെ കെ ഷൈലജ വിശദീകരണം നല്കി. അധ്യാപകതസ്തികകള്‍ അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടിയെടുത്തിട്ടുണ്ട്. മൂന്ന് അധ്യാപകര്‍ ഇന്ന് ചുമതലയേല്‍ക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നവജാതശിശുക്കളും അമ്മമാരും ആശുപത്രി വരാന്തയില്‍ കഴിയുന്നത് ഉള്‍പ്പെടെയുളള ദുരവസ്ഥ ദൃശ്യങ്ങള്‍ സഹിതം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു.
Advertisement