തേയില, കാപ്പി, പഞ്ചസാര എന്നിവയ്ക്ക് അഞ്ചുശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ജി.എസ്.ടി കൗണ്‍സിലില്‍ ധാരണയായി. പാലിനെ ജി.എസ്.ടിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കി. ആയിരത്തി ഇരുന്നൂറ്റി അഞ്ച് ഉല്പന്നങ്ങളുടെ നികുതിയുടെ കാര്യത്തിലാണ് കേന്ദ്രധനമന്ത്രി അരുണ്‍ജയ്റ്റ്ലിയുടെ അധ്യക്ഷതയില്‍ ശ്രീനഗറില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ധാരണയായത്. ഹെയര്‍ ഓയില്‍ , ടൂത്ത് പേസ്റ്റ് എന്നിവയ്ക്ക് പതിനെട്ട ്ശതമാനവും ചെറുകാറുകള്‍ക്ക് ഇരുപത്തിഎട്ടുശതമാനം നികുതിയും ആഡംബര കാറുകള്‍ക്ക് പതിനഞ്ച് ശതമാനം അധിക സെസും ഏര്‍പ്പെടുത്തി. എണ്‍പത്തിഒന്ന് ശതമാനം ഉല്പന്നങ്ങള്ക്കും പതിനെട്ട് ശതമാനത്തിന് താഴെയാണ് നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം ബീഡിയുടേയും സ്വര്‍ണത്തിന്റേയും കാര്യത്തില്‍ നാളെ അന്തിമതീരുമാനമുണ്ടാകും. ബീഡിയെ പൂര്‍ണമായും ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം.
Advertisement