ഇനി സമരത്തിന് ഇറങ്ങിയാൽ കൊല്ലുമെന്ന്, മന്ത്രി എം.എം.മണിയുടെ അനുയായികൾ ഭീഷണിപ്പെടുത്തിയതായി പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി. മൂന്നുപേർ വീട്ടിൽവന്നാണ് ഭീഷണിപ്പെടുത്തിയത്. പരാതി നൽകിയാലും പൊലീസ് കേസ് എടുക്കുന്നില്ല. അടുത്തമാസം ഒമ്പതുമുതൽ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തിൽ ഭൂസമരം ആരംഭിക്കുമെന്നും ഗോമതി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Advertisement