കല്‍ക്കരി കുംഭക്കോണക്കേസില് മുന്‍ കല്‍ക്കരി സെക്രട്ടറി എച്ച്.സി.ഗുപ്ത അടക്കം മൂന്ന് ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് ഡല്‍ഹി സിബിഐ കോടതി. ഇതാദ്യമായാണ് കേസില്‍ ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുന്നത്. ഉദ്യോഗസ്ഥര്‍ വന്‍തട്ടിപ്പും വഞ്ചനയും അഴിമതിയും നടത്തിയതായി തെളിഞ്ഞുവെന്ന് കോടതി പറഞ്ഞു. യു.പി.എ ഭരണക്കാലത്ത് മധ്യപ്രദേശിലെ രുദ്രാപുര്‍ മേഖലയിലെ കല്ക്കരിപ്പാടലേലത്തില് വന്‍ക്രമക്കേട് നടത്തിയെന്നാണ് സിബിഐ കേസ്. അതേസമയം, കേസിലെ പ്രതിയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ അമിത് ഗോയലിനെ കോടതി വെറുതെവിട്ടു.
Advertisement