ആരോഗ്യ, വിദ്യാഭ്യാസമേഖലയിലെ സേവനങ്ങളെ ജി.എസ്.ടിയില്‍ നിന്നൊഴിവാക്കിയെന്ന് ധനമന്ത്രി അരുണ്‍ ജയ്്റ്റ്്ലി. സേവനമേഖലകളിലെ നികുതി അഞ്ച്, പന്ത്രണ്ട്, പതിനെട്ട്, ഇരുപത്തെട്ട് എന്നീ നിരക്കുകളിലായിരിക്കും. ഗതാഗത മേഖലയിലെ സേവനങ്ങള്‍ക്ക് അഞ്ചുശതമാനം നികുതിയാകും ജി.എസ്.എടിയില്‍ . 50 ലക്ഷം രൂപവരെ വിറ്റുവരവുളള ഭക്ഷണശാലകള്‍ക്ക് അഞ്ചുശതമാനമാകും നികുതി.
നോണ്‍ എ.സി റസ്റ്ററന്റുകള്‍ക്ക് 12 ശതമാനം നികുതിയും എ.സി റസ്റ്ററന്റുകള്‍ക്ക് 18 ശതമാനവും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് 28 ശതമാനവും ആകും നികുതി. ,സിനിമ തിയറ്ററുകള്‍ക്ക് 28 ശതമാനവും ടെലികോം, ധനകാര്യമേഖലകളിലെ സേവനങ്ങള്‍ക്ക് 18 ശതമാനവും നികുതി നിശ്ചയിച്ചു