മുത്തലാഖ് വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം കേള്‍ക്കല്‍ പുരോഗമിക്കുന്നു. സൃഷ്ടാവിനും വ്യക്തിക്കുമിടയിലെ പാപമാണ് മുത്തലാഖെന്ന്, ഹര്‍ജിക്കാരിയായ സൈറ ബാനുവിന്റെ അഭിഭാഷകന് അമിത് ചന്ദ കോടതിയില്‍ വാദിച്ചു. ഒറ്റയടിക്കു തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി പാപമാണെന്നും അത് അനുശാസിക്കുന്നവരെ ബഹിഷ്കരിക്കണമെന്നും നിര്‍ദേശിക്കുന്ന പ്രമേയം നേരത്തേ പാസാക്കിയിരുന്നെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. മുത്തലാഖ് പാപമാണെങ്കില്‍ പിന്നെ അതെങ്ങനെ വിശ്വാസത്തിന്റെ ഭാഗമാകുമെന്ന് കേന്ദ്രസര്‍ക്കാരിനായി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി വാദിച്ചു.
Advertisement