വയനാട് ജില്ലയിലും നിലമ്പൂർ നിയോജകമണ്ഡലത്തിലും യുഡിഎഫ്, എൻഡിഎ മുന്നണികൾ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. നിലമ്പൂർ നഞ്ചൻകോട് റെയിൽപാത പദ്ധതി സംസ്ഥാന സർക്കാർ അവഗണിക്കുന്നുവെന്നാരോപിച്ചാണ് ഹർത്താൽ. കൽപറ്റ ടൗണിൽ പ്രതിഷേധക്കാർ വാഹനങ്ങൾ തടഞ്ഞു. ദീർഘദൂര കെഎസ്ആർടിസി ബസുകൾക്ക് പൊലീസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.
Advertisement