ചെന്നൈയില്‍ 45 കോടി രൂപയുടെ നിരോധിച്ച കറന്‍സികള്‍ പിടികൂടി. കോടമ്പാക്കം പാലത്തിന് സമീപത്തുള്ള തുണിക്കടയില്‍ നിന്നാണ് നിരോധിച്ച അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ പിടിച്ചെടുത്തത്. കടയുടമ ദണ്ഡപാണി അടക്കമുള്ള മൂന്നു പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തെങ്കിലും പണത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആദായ നികുതി വകുപ്പും ഇവരെ ചോദ്യം ചെയ്യും. നോട്ട് അസാധുവാക്കലിന് ശേഷം ആദ്യമായാണ് പരിശോധനയില്‍ ഇത്രയും വലിയ തുക കണ്ടെത്തുന്നത്.
Advertisement