അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ പ്രതിരോധമന്ത്രി അരുണ്‍ജയ്റ്റ്ലി ഇന്ന് കശ്മീരിലെത്തും. കരസേനാമേധാവി ബിപിന്‍ റാവത്തും ദേശീയസുരക്ഷാഉപദേഷ്ടാവ് അജിത്ത് ഡോവലും ജയ്റ്റ്ലിയെ അനുഗമിക്കും. മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുമായി അരുണ്‍ജയ്റ്റ്ലി കൂടിക്കാഴ്ച നടത്തും. അതിനിടെ ജമ്മുകശ്മീരിലെ ബാലക്കോട്ട് സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക്കിസ്ഥാന് വീണ്ടും ഷെല്ലാക്രമണം നടത്തി. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. കഴിഞ്ഞ ദിവസം നൗഷേര സെക്ടറില്‍ പാക് റേഞ്ചേഴ്സ് നടത്തിയ ആക്രമണത്തില്‍ രണ്ടു ബി.എസ്.എഫ് ജവാന്മാര്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഭീകരര്‍ പരീശീലിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെതുടര്‍ന്ന് കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി. സൈന്യവും ജമ്മുകശ്മീര്‍ പൊലീസും സംയുക്തമായാണ് തിരച്ചില്‍ നടത്തുന്നത്.
Advertisement