ഈരാറ്റുപേട്ടക്ക് സമീപം തിടനാട് മുത്തശ്ശനും ചെറുമകളും കുളത്തില്‍ മുങ്ങിമരിച്ചു. മുതുപ്ലാക്കല്‍ ബേബിച്ചന് (60) ലിയമോള്‍ (ഏഴ്) എന്നിവരാണ് മരിച്ചത്. ലിയോമോളുടെ സഹോദരി കരഞ്ഞു ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാൻ കഴിഞ്ഞില്ല. ലിയമോളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ബേബിച്ചൻ അപകടത്തിൽപ്പെട്ടത്.
Advertisement