യൂത്ത് കോണ്ഗ്രസ് തിരുവനന്തപുരം നേമം നിയോജക മണ്ഡലം പ്രസിഡന്റിനെ മർദിച്ച നേമം സ്റ്റേഷനിലെ എസ്.ഐയ്ക്കും ഒരു സിവിൽ പൊലീസ് ഓഫീസർക്കും സസ്പെൻഷൻ. എസ്.ഐ, കെ.എൽ സമ്പത്തിനേയും സിവിൽ പൊലീസ് ഓഫിസർ അജയനേയുമാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്. വസ്തുതർക്കവുമായി ബന്ധപ്പെട്ട് നേമം പൊലീസ് സ്റ്റേഷനിലെത്തിയ യൂത്ത് കോൺഗ്രസ് നേമം നിയോജക മണ്ഡലം പ്രസിഡന്റ് സജീറിനെയാണ് കഴിഞ്ഞദിവസം പൊലീസ് മർദിച്ചത്.
Advertisement