കണ്ണൂര്‍ പയ്യന്നൂരിലെ ആര്. എസ്.എസ്. പ്രവര്ത്തകന് ബിജുവധക്കേസില് പ്രതികള്‍ക്കുള്ള രാഷ്ട്രീയവിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. ഡിവൈഎഫ്ഐ നേതാവ് ധനരാജിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമായാണ് ബിജുവിന്റെ കൊലപാതകമെന്നും പൊലീസ് കോടതിയെ അറിയിച്ചു.അറസ്റ്റിലായ റിനേഷിനേയും ജ്യോതിഷിനേയും കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് നടത്താനും പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. പ്രധാനപ്രതി റിനേഷ് കൊലപാതകകേസില്‍ ഉള്‍പ്പെടെ പതിനേഴുകേസുകളിലെ പ്രതിയാണ്.പ്രതികള്‍ക്കുവേണ്ടി സിപിഎം അഭിഭാഷക സംഘടനമായ ലോയേഴ്സ് യൂണിയന് സംസ്ഥാനസെക്രട്ടറി വിജയകുമാര്‍ കോടതിയില്‍ ഹാജരായി.
Advertisement