പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകൻ കൊല ചെയ്യപ്പെട്ടതിനെ തുടർന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ യഥാര്‍ഥമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. അതിന്റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ല. ജയിലില്‍ പോകാനും തയാറെന്നും കുമ്മനം രാജശേഖരന് വ്യക്തമാക്കി. ട്വിറ്റര്‍ പോസ്റ്റിനെതിരെ എസ്എഫ്െഎ പൊലീസില്‍ പരാതി നല്കി
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. എസ്എഫ്െഎ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് റിയാസാണ് പരാതി നൽകിയത്. പയ്യന്നൂർ കൊലപാതകവുമായി ബന്ധപ്പെട്ട് കുമ്മനം , ട്വിറ്ററിലൂടെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാണ് ആക്ഷേപം. ഇത് രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണ്.
സമാധാന അന്തരീക്ഷം തകർക്കാനുള്ള ഇൗ നീക്കത്തിനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു. ആർ എസ് എസ് പ്രവർത്തകന്റെ കൊപാതകത്തിനുശേഷം സിപിഎമ്മുകാർ ആഹ്ലാദ പ്രകടനം നടത്തിയെന്ന പേരിൽ , കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരൻ ട്വിറ്ററിൽ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തത്.