ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് പാക്കിസ്ഥാന് തടവിലാക്കിയ ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന് കുല്ഭൂഷന് ജാദവിന്റെ വധശിക്ഷയ്ക്കെതിരെയുള്ള ഹര്‍ജിയില്‍ രാജ്യാന്തരകോടതി ഇന്നു വിധി പറഞ്ഞേക്കും. ഇന്ത്യ നല്കിയ ഹര്ജിയിന്മേല് ഇരുരാജ്യങ്ങളുടേയും വാദം കേള്‍ക്കല്‍ ഇന്നലെ പൂര്‍ത്തിയായിരുന്നു. പാക്കിസ്ഥാന് വിയന്നകരാര്‍ ലംഘിച്ചെന്നായിരുന്നു ഇന്ത്യയുടെ പ്രധാനവാദം. കുല്ഭൂഷന് ജാദവ് എവിടെയാണെന്നു പോലും പറയാന്‍ തയ്യാറാകാത്ത പാക് നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇന്ത്യ ആരോപിച്ചു.
ജാദവിന്റേതെന്നു പറയപ്പെടുന്ന കുറ്റസമ്മത മൊഴിയുടെ വിഡിയോ പ്രദര്‍ശിപ്പിക്കാനുള്ള നീക്കം കോടതി തടഞ്ഞത് പാക്കിസ്ഥാന് തിരിച്ചടിയായി. വിയന്നകരാര്‍ ലംഘിച്ചിട്ടില്ലെന്നും ഹര്‍ജി തള്ളണമെന്നുമായിരുന്നു പാക്കിസ്ഥാന്റെ വാദം. ഈ മാസം എട്ടിന് ഇന്ത്യ നല്കിയ അപ്പീല്‍ പരിഗണിച്ച്, വധശിക്ഷ നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ പാക്കിസ്ഥാനോട് രാജ്യാന്തര കോടതി ആവശ്യപ്പെട്ടിരുന്നു.