ഫുട്ബോള്‍ താരം സി.കെ വിനീതിനെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനുളള നീക്കം പുനപരിശോധിക്കണമെന്ന് മന്ത്രി എ.സി മൊയ്തീന്. ഇക്കാര്യം ആവശ്യപ്പെട്ട് സി.എ.ജി ശശികാന്ത് ശര്‍മയ്ക്ക് കായികമന്ത്രി കത്തയച്ചു. ഇത്തരത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നത് താരങ്ങളെ കായിക രംഗത്തുനിന്ന് പിന്നോട്ടടിപ്പിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. തിരുവനന്തപുരം എ.ജി ഓഫിസില്‍ ഓഡിറ്റര്‍ തസ്തികയില്‍ ജോലിയിലുള്ള വിനീതിനെ മതിയായ ഹാജര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിടാനുള്ള നീക്കം
Advertisement