ലോകത്തെ ആശങ്കയിലാക്കിയ ഹാക്കര്‍മാരുടെ സൈബര്‍ ആക്രമണം ഇന്ന് വീണ്ടുമുണ്ടാകാന്‍ സാധ്യത. ഇന്ത്യയടക്കം ആക്രമണ ഭീഷണിയിലാണ്. വാനാക്രൈ എന്ന റാന്‍സംവെയറിന്റെ പുതിയ പതിപ്പാകും ഇന്ന് ഹാക്കര്‍മാര്‍ ഉപയോഗിക്കാന്‍ സാധ്യത. വെള്ളിയാഴ്ച നടത്തിയ സൈബര്‍ ആക്രമണത്തില്‍ നൂറ്റന്പതോളം രാജ്യങ്ങളിലെ കംപ്യൂട്ടറുകള്‍ അവതാളത്തിലായി.
രണ്ടുദിവസത്തെ അവധിക്കുശേഷം കംപ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ റാന്‍സംവെയര്‍ കൂടുതല്‍ കംപ്യൂട്ടറുകളിലേക്ക് വ്യാപിക്കുമെന്നാണ് ആശങ്ക. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ സൈബര്‍ സുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്കി. ബാങ്കുകള്‍ , ഒാഹരി വിപണി, ടെലികോം കമ്പനികള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. കേരള പൊലീസിന്റെ സൈബര്‍ സുരക്ഷാവിഭാഗവും മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ട്.