എസ്.എൻ ട്രസ്റ്റ് തെരഞ്ഞെടുപ്പില്‍ കൊല്ലം മേഖലയിൽ വെള്ളാപ്പള്ളി പാനലിന് നേരിയ തിരിച്ചടി. ആകെയുള്ള 97 സീറ്റുകളിൽ 10 എണ്ണം എസ്.എൻ സംരക്ഷണ സമിതി നേടി. ആകെ പോൾ ചെയ്ത 4300 വോട്ടിൽ 50% വോട്ട് വിമതപക്ഷം നേടി. ഇടതു നേതാക്കളായ സിപിഎമ്മിലെ ജയമോഹൻ, സിപിഐയിലെ വെളിയം രാജൻ എന്നിവരും വിമതപക്ഷതു നിന്ന് ജയിച്ചവരിൽപ്പെടും. 21 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ട്രസ്റ്റ് തെരഞ്ഞെടുപ്പിൽ മറ്റൊരു പാനൽ ഇത്രയും സീറ്റ് നേടുന്നത്. തിരുവനന്തപുരത്ത് വെള്ളാപ്പള്ളി പക്ഷം വിജയം നിലനിര്‍ത്തി. വര്‍ക്കലയിലെ ഫലം വൈകിട്ടോടെ അറിയാം. വെള്ളാപ്പള്ളിക്കുണ്ടായ തിരിച്ചടി വരുന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് വെല്ലുവിളിയായി.
Advertisement