കോഹ്ലിക്കും കൂട്ടർക്കും അവസാന മൽസരത്തിൽ ആശ്വാസജയം. ഡൽഹി ഡെയർ ഡെവിവ്സിനെ 10 റൺസിനാണ് റോയൽ ചാസഞ്ചേഴ്സ് ബെംഗളൂരു തോൽപ്പിച്ചത്. ആർസിബി ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് 151 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. കോഹ്ലിയുടെ അർധ സെഞ്ചുറി(58)യുടെ പിൻബലത്തിലാണ് ആർസിബി ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തത്. ക്രിസ്ഗെയിൽ 48 റൺസെടുത്തു. അതേസമയം, 45 റൺസെടുത്ത ഋഷഭ് പന്ത് മാത്രമേ ഡൽഹിനിരയിൽ അൽപ്പെമെങ്കിലും പൊരുതിയുള്ളൂ. അവസാന മൽസരത്തിൽ ബെംഗളൂരു വിജയിച്ചെങ്കിലും പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.
Advertisement