ലാലീഗ കിരീട പോരാട്ടം ഫോട്ടോ ഫിനിഷിലേക്ക്. സെവിയ്യയെ 4-1ന് തകര്‍ത്ത റയല്‍ മാഡ്രിഡ് കിരീട സാധ്യത സജീവമാക്കിയപ്പോള്‍ ലാസ് - പാല്‍മാസിനെ 4-1ന് തകര്‍ത്ത് ബാര്‍സിലോനയും പ്രതീക്ഷ നിലനിര്‍ത്തി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവിലായിരുന്നു റയലിന്റെ ജയം. നാച്ചോയും ക്രൂസും റയലിന്റെ ഗോള്‍ പട്ടിക തികച്ചു. പാല്‍മാസിനെ നേരിട്ട ബാര്‍സയ്ക്കായി നെയ്മര്‍ ഹാട്രിക് നേടിയപ്പോള്‍ ലൂയി സുവാരസാണ് ഗോള്‍ പട്ടിക തികച്ചത്. 37 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാര്‍സിലോനയ്ക്കും 36 മല്സരങള് കളിച്ച റയലിനും 87 പോയിന്റ് വീതമാണ് നിലവിലുള്ളത്
Advertisement