E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

ഐപിഎൽ പ്ലേ ഓഫ്: മുംബൈ ഇന്ത്യന്‍സ് ഇന്ന് പുണെ സൂപ്പര്‍ ജയന്റിനെ നേരിടും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐപിഎല്ലിലെ ആദ്യ പ്ലേ ഓഫില്‍ മുംബൈ ഇന്ത്യന്‍സ് ഇന്ന് പുണെ സൂപ്പര്‍ ജയന്റിനെ നേരിടും. ഇന്ന് ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. പരാജയപ്പെട്ടാലും ഒരവസരം കൂടി ബാക്കിയുണ്ട്. ഇന്ത്യന്‍സിന്റെ ഹോംഗ്രൗണ്ടായ വാങ്കഡെ സ്റ്റേഡിയത്തിലാണ് മല്‍സരം 

സീസണില്‍ അവിശ്വസനീയ കുതിപ്പ് നടത്തിയ മുംബൈയ്ക്ക് സൂപ്പര്‍ ജയന്റെന്ന പേരു കേള്‍ക്കുമ്പോള്‍ ഒരു നെഞ്ചിടിപ്പാണ്. അതിന് കാരണവുമുണ്ട്. ലീഗ്ഘട്ടത്തില്‍ രണ്ട് വട്ടവും മുംബൈയ്ക്ക് മുന്നില്‍ കീഴടങ്ങിയില്ല പുണെയുടെ ഭീമന്‍മാര്‍. മുംബൈയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഈ സീസണിന് പുണെ തുടക്കമിട്ടതു തന്നെ. പഞ്ചാബ് കിങ്സ് ഇലവനെ 9 വിക്കറ്റിന് തകര്‍ത്ത് പ്ലേഓഫിലെത്തിയ പുണെയാണ് നിലവിലെ സാഹചര്യത്തില്‍ മുംബൈയേക്കാള്‍ ഫോമില്‍. എന്നാല്‍ രണ്ട് വമ്പന്‍മാരുടെ അഭാവം പ്രകടമാകും ബെന്‍ സ്റ്റോക്സും ഇമ്രാന്‍ താഹിറും നാട്ടിലേക്ക് മടങ്ങിക്കഴിഞ്ഞു. ജയദേവ് ഉനദ്കടിന്റെ മികവ് സ്മിത്തിന് പ്രതീക്ഷ പകരുന്നു. 

മറുവശത്ത് പ്രശ്നങ്ങളേതുമില്ല ഇന്ത്യന്‍സിന്റെ ടീം ലൈനപ്പില്‍. പ്രതിഭകളുടെ ധാരാളിത്തം ടീം സെലക്ഷന്‍ ദുഷ്കരമാക്കുന്നുവെന്ന് മാത്രം. കെയ്റോണ്‍ പൊള്ളാര്‍ഡും ലെന്‍ഡല്‍ സിമണ്‍സും പകരുന്ന ബാറ്റിങ് കരുത്ത് ചില്ലറയല്ല. പ്ലേഓഫില്‍ തോല്‍ക്കുന്ന ടീമിന് ഒരവസരംകൂടി ശേഷിക്കുന്നുണ്ട്. എലിമിനേറ്ററിലെ വിജയിയെ പരാജയപ്പെടുത്തിയും ഫൈനലിലേക്കെത്താം. പ്ലേ ഓഫിലെ മഹാരാഷ്ട്ര ഡര്‍ബിക്ക് വാങ്കഡെ ആതിഥ്യമരുളുമ്പോള്‍ ബലാബലമായിരിക്കും പോരാട്ടമെന്നുറപ്പ്.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :