കൊച്ചിയെ ആവേശം കൊള്ളിക്കാന്‍ പോപ്പുലര്‍ കാര്‍ റാലി ഇന്ന്. ഒന്‍പത് വര്‍ഷത്തെ ഇടവേളക്കുശേഷമാണ് റാലി വീണ്ടുമെത്തുന്നത്.
ഒരുകാലത്ത് രാജ്യത്തെ മോട്ടോര്‍ സ്പോര്‍ട്സ് ഭൂപടത്തില്‍ കേരളത്തിന് ഇടം നല്‍കിയിരുന്നത് പോപ്പുലര്‍ കാര്‍ റാലിയായിരുന്നു. ഇടക്കാലത്ത് മുടങ്ങിപ്പോയ റാലി കൊച്ചിയിലെ മോട്ടോര്‍ സ്പോര്‍ട്സ് പ്രേമികളുടെ ഒന്നരവര്‍ഷത്തെ കഠിനപരിശ്രമഫലമായാണ് തിരിച്ചെത്തുന്നത്. അഞ്ചു വിഭാഗങ്ങളിലായി 27 ടീമുകളാണ് ഇത്തവണ മല്‍സരിക്കുന്നത്. കേരളത്തിലെ കാറോട്ടപ്രേമികളെ ഹരം കൊള്ളിക്കാന്‍ വിദേശ റാലികളിലടക്കം പ്രതിഭ തെളിയിച്ച സൂപ്പര്‍ താരങ്ങള്‍ കൊച്ചിയിലെത്തിയിട്ടുണ്ട്. എന്ജിന് മോഡിഫിക്കേഷന് വരുത്തിയ കാറുകളാണ് റാലിയില്‍ അണിനിരക്കുന്നത്. ഇറക്കുമതി ചെയ്ത കാറുകളും ഇത്തവണ റാലിക്കുണ്ട്
എം.ഡി, പോപ്പുലര്‍ ഗ്രൂപ്പ് കാലടി മഞ്ഞപ്രയ്ക്കടുത്തുള്ള പ്ലാന്റേഷന് റോഡിലാണ് റാലി നടക്കുന്നത്. 84 കിലോമീറ്ററോളം ദൂരമാണ് റാലി കാറുകള്‍ ഓടേണ്ടത്. അടുത്തവര്‍ഷം മുതല്‍ ഇന്ത്യന്‍ നാഷണല്‍ റാലി ചാംപ്യന്‍ഷിപ്പിന്റെ ഭാഗമാകാനാണ് സംഘാടകരുടെ ശ്രമം.