കൊച്ചി അരൂരില്‍ കാത്തിരുപ്പ് കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ ഒരാള്‍കൂടി മരിച്ചു. അരൂര്‍ സ്വദേശി സുനില്‍കുമാറാണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് നിയന്ത്രണം വിട്ട കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് പാഞ്ഞുകയറിയത്. പരുക്കേറ്റ ഒരാള്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. പരുക്കേറ്റ നാലുപേര്‍ ഇപ്പഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Advertisement