E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:30 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

അമേരിക്കയിലെ വീസ നിയന്ത്രണം : ഇന്ത്യന്‍ ഐ ടി മേഖലയെ ബാധിച്ചുതുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്ക എച്ച് - വണ്‍ ബി വീസ വ്യവസ്ഥകള്‍ കര്‍ശനമാക്കിയത് ഇന്ത്യന്‍ ഐ ടി മേഖലയെ ബാധിച്ചുതുടങ്ങി. അമേരിക്കന്‍ ശാഖകളില്‍ തദ്ദേശിയരെ നിയമിക്കുന്നതിന്റെ ഭാഗമായി ഐ.ടി കമ്പനികള്‍ ഇന്ത്യയില്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നു. ഒൗട്ട്സോഴ്സിങ് ജോലികള്‍ക്കുള്ള നിയന്ത്രണം മലയാളി ടെക്കികളയെും ബാധിച്ചു. പിരിച്ചുവിടലിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണം എന്നാവശ്യപ്പെട്ട് ഐ.ടി ജീവനക്കാര്‍ സമൂഹമാധ്യമങ്ങളില്‍ ക്യാംപെയിന്‍ ആരംഭിച്ചു. 

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ കോഗ്്നിസന്റ് , ഇന്‍ഫോസിസ് , വിപ്രോ , ടെക് മഹീന്ദ്ര, ഫ്രഞ്ച് കമ്പനി കാപ്ജെമിനി തുടങ്ങിയ കമ്പനികളാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. യു.എസ് ശാഖകളിലേയ്ക്ക് അമേരിക്കന്‍ പൗരന്‍മാരെ നിയമിക്കുമെന്ന് പ്രഖ്യാപനത്തിന് പിന്നാലെയാണ് ഇന്‍ഫോസിസ് ഇന്ത്യയില്‍ പിരിച്ചുവിടല്‍ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്. കോഗ്നിസന്റ് ആറുമുതല്‍ ഒന്‍പത് മാസത്തെവരെ ശമ്പളം മുന്‍കൂറായി നല്‍കിയശേഷണാണ് ആയിരത്തോളം പേരെ പിരിച്ചുവിട്ടത്. അമേരിക്കയില്‍ നിന്നുള്ള ഒൗട്ടസോഴ്സിങ്് ജോലികള്‍ക്ക് നിയന്ത്രണം വന്നത് മലയാളികളടക്കമുള്ള നിരവധിപ്പേരെ ബാധിച്ചു. തമിഴ്നാട്ടിലും തെലങ്കാനയും പിരിച്ചുവിടലിനെതിരെ ഐ ടി ജീവനക്കാരുടെ സംഘടന തൊഴില്‍ വകുപ്പിനെ സമീപിച്ചു. അനധിക‍ൃതമായ പിരിച്ചുവിടലിനെതിരെ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ ക്യാംപെയിന്‍ ആരംഭിച്ചിട്ടുണ്ട്. 

മികച്ചപ്രകടനം നടത്താത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് പറയുമ്പോഴും പ്രകടനം വിലയിരുത്തിയപ്പോള്‍ മികച്ച പോയിന്റ് നേടിയവരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു. ഒാട്ടോമേഷന്‍ , ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തുടങ്ങിയ സാങ്കേതിക മാറ്റങ്ങളും ജീവനക്കാരെ കുറയ്ക്കാന്‍ കാരണമാണ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :