ഫാത്തിമയിലെ കുഞ്ഞ് ഇടയരെ കത്തോലിക്ക സഭ വിശുദ്ധരുടെ ഗണത്തിലേക്കുയര്‍ത്തി. പോര്‍ച്ചുഗലിലെ ഫാത്തിയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് കന്യാമറിയത്തിന്റെ ദിവ്യദര്‍ശനം ലഭിച്ച കുട്ടികളെ വിശുദ്ധരായി പ്രഖ്യാപിച്ചത്. ഫാത്തിമ മാതാവ് കുട്ടികള്‍ക്ക് പ്രത്യക്ഷപ്പെട്ടതിന്റെ നൂറാം വാര്‍ഷിക ദിനമായിരുന്നു ഇന്ന്. ജസീന്തയെയും ഫ്രാന്‍സിസ്കോയെയും വിശുദ്ധരായി സാർവത്രികസഭ അംഗീകരിച്ച നിമിഷത്തിനു ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്നു വന്ന ലക്ഷങ്ങൾ ഭക്ത്യാദരങ്ങളോടെ സാക്ഷികളായി.1913 മെയ് പതിമൂന്നിനാണ് ജസീന്തയ്ക്കും ഫ്രാന്‍സിസ്കോയ്ക്കും ബന്ധു ലൂസിയക്കും കന്യാമാതാവിന്റെ ദര്‍ശനം ലഭിച്ചത്.
Advertisement