പയ്യന്നൂർ കൊലപാതകത്തിനു ശേഷം സിപിഎം പ്രവർത്തകർ ആഹ്ലാദ പ്രകടനം നടത്തിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. കരുതികൂട്ടി നടത്തിയ കൊലപാതകമാണന്ന് ഇതിലൂടെ തെളിഞ്ഞതായും കുമ്മനം പറഞ്ഞു. ആഹ്ലാദ പ്രകടനത്തിന്റേതെന്ന് പറയുന്ന ദൃശ്യങ്ങളും കുമ്മനം ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
എന്നാൽ കുമ്മനത്തിന്റെ ആരോപണം സിപിഎം നേതാവ് പി. ജയരാജന് നിഷേധിച്ചു. ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലയ്ക്കുശേഷം സിപിഎമ്മുകാര്‍ ആഹ്ലാദപ്രകടനം നടത്തിയിട്ടില്ല. ഇതിന്റ പേരില്‍ ബിജെപി പ്രചരിപ്പിക്കുന്നത് മുന്‍പ് എപ്പോഴോ ഉള്ള ദൃശ്യങ്ങളാണെന്നും ജയരാജൻ പറഞ്ഞു.