മുത്തലാഖിനെ വധശിക്ഷയോട് ഉപമിച്ച് സുപ്രീംകോടതി. മുത്തലാഖില്‍ ഉഭയകക്ഷി സമ്മതമില്ല. എതിര്‍ക്കേണ്ട വിഷയമെങ്കിലും വ്യക്തിനിയമപ്രകാരം നിലനില്‍ക്കുന്നുവെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.ഖെഹാര്‍ വ്യക്തമാക്കി . മുത്തലാഖ് പാപമാണെന്ന് കേസില്‍ അമിക്കസ് ക്യൂറിയായ സല്മാന് ഖുര്‍ഷിദ് സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ഇതുതന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും സല്മാന് ഖുര്‍ഷിദ് പറഞ്ഞു. മുത്തലാഖ് വിവാദമാക്കേണ്ട കാര്യമില്ലെന്നായിരുന്നു ഇന്നലെ അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചത്. എന്നാല്‍ ഇന്ന് അതില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. പാപമാണെങ്കില്‍ ശരിയത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കുമോ എന്ന കോടതിയുടെ ചോദ്യത്തിന്, ദൈവത്തിന്റെ കണ്ണില്‍ പാപമായിരിക്കുന്നത് നിയമമായി പരിഗണിക്കാന്‍ കഴിയില്ലെന്നായിരുന്നു അമിക്കസ് ക്യൂറിയുടെ മറുപടി. ലോകത്ത് ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്കിടയില്‍ മാത്രമാണ് മുത്തലാഖുള്ളത്. ഇന്ത്യയില്‍ നടക്കുന്നതു പോലെയുളള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതു കൊണ്ടാണ് മറ്റു രാജ്യങ്ങളില്‍ മുത്തലാഖ് നിരോധിച്ചതെന്നും സല്മാന് ഖുര്‍ഷിദ് കോടതിയില്‍ പറഞ്ഞു.
- Home
- Breaking News
- മുത്തലാഖിനെ വധശിക്ഷയോട് ഉപമിച്ച് സുപ്രീംകോടതി
More in Breaking News
-
കൂടെയുള്ളവരെ പൊലീസ് തിരിച്ചറിഞ്ഞു; കോണ്‍ഗ്രസ് വാദം തള്ളി റഹീം
-
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ല; കോളേജിന്റെ നിലപാട് തള്ളി സർക്കാർ
-
നടൻ കലാശാല ബാബു അന്തരിച്ചു
-
ദിലീപിന് ജയിലിൽ സന്ദർശകരെ അനുവദിച്ചതിൽ അസ്വാഭാവിക പരിഗണന
-
കൈക്കൂലിക്കേസിൽ അഗ്നിശമനസേനാ തലപ്പത്ത് കൂട്ട നടപടി
-
രാജ്യം കൂടുതല്‍ ബിസിനസ് സൗഹൃദമായി: അരുണ്‍ ജെയ്റ്റ്ലി
-
സൈനബയുടെ വെളിപ്പെടുത്തൽ ഞെട്ടിപ്പിക്കുന്നത്:കുമ്മനം
-
സ്വാശ്രയ പ്രവേശനം: നാലു ക്രിസ്ത്യൻ മാനേജ്മെന്റുകൾ ഫീസ് നിശ്ചയിച്ചു
-
വി.ഡി. സതീശന്റെ പ്രസ്താവനയ്ക്കെതിരെ എ ഗ്രൂപ്പ്
-
ഗൗരിയുടെ ആത്മഹത്യ: മാനേജ്മെന്റിനെതിരെ കലക്ടർ
-
വാഹനാപകടമരണം: നഷ്ടപരിഹാരത്തിന് പ്രായവും വരുമാനവും മാനദണ്ഡം
-
മഹിള ഫെഡറേഷന് പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അക്രമം അപലപനീയം:ഡി.രാജ
-
ഇന്ത്യൻ ഓഹരിവിപണിയിൽ നഷ്ടം
-
യു.ഡി.എഫ് നേതാക്കള്‍ അബു ലൈസിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്
-
രാജീവ് കൊലക്കേസ്: അഡ്വ. സി.പി. ഉദയഭാനു ഒളിവിൽ
-
ചാലക്കുടി രാജീവ് വധക്കേസ്: അഡ്വ.സി.പി.ഉദയഭാനുവിന് മുന്‍കൂര്‍ ജാമ്യമില്ല
-
ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ശിവസേന നേതാവ്
-
തോമസ് ചാണ്ടിയുടെ വെല്ലുവിളിയിൽ തനിക്ക് ഉത്തരവാദിത്തമില്ല:കാനം
-
ചവറ അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 21 ലക്ഷം ഇന്‍ഷുറന്‍സ് തുകയും 10ലക്ഷം രൂപ നഷ്ടപരിഹാരവും
-
സി.പി.ഉദയഭാനു ഇന്ന് കീഴടങ്ങിയേക്കും
related stories
Advertisement
Tags:
Supreme Court