ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഇലവന് പ്ലേ-ഓഫ് പ്രതീക്ഷ നിലനിര്‍ത്തി. മുംബൈ ഇന്ത്യന്‍സിനെ 7 റണ്‍സിന് തോല്‍പ്പിച്ചാണ് പഞ്ചാബ് ടൂര്‍ണമെന്റിലെ സാധ്യതകള്‍ നിലനിര്‍ത്തിയത്. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് 20 ഓവറില്‍ 223 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 50 റണ്‍സെടുത്ത പൊള്ളാര്‍ഡാണ് മുംബൈയ്ക്കായി പൊരുതിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 3 വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 230 റണ്‍സെടുത്തത്. വൃദ്ധിമാന്‍ സാഹ 55 പന്തില്‍ 93 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഗ്ലെന്‍ മാക്സ്വെല് 21 പന്തില്‍ 47 റണ്‍സെടുത്തപ്പോള്‍ ഓപ്പണര്‍ ഗപ്റ്റില്‍ 18 പന്തില്‍ 36 റണ്‍സെടുത്തു. പത്താം സീസണിലെ ഏറ്റവും ഉയര്‍ന്ന ടോട്ടലാണ് പഞ്ചാബ് നേടിയത്.
Advertisement