അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മുകശ്മീരിലെ അര്‍ണിയ സെക്ടറിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ ഇന്ന് രാവിലെ ഏഴുമണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. നാലു ബി.എസ്.എഫ് ജവാന്മാര്ക്ക് ഗുരുതരമായി പരുക്കേറ്റു. നിയന്ത്രണരേഖയ്ക്ക് സമീപം കെട്ടിയ വേലിയുടെ അറ്റകുറ്റപണി നടത്തുകയായിരുന്ന ജവാന്മാര്ക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം നൗഷേരാ സെക്ടറില്‍ പാകിസ്ഥാന് നടത്തിയ ആക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
Advertisement