മൂന്നാറില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ കലക്ടര്‍ക്ക് അധികാരമുണ്ടെന്ന് കാനം രാജേന്ദ്രന്. കയ്യേറ്റ ഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കിയതില്‍ തെറ്റില്ലെന്നും കൊല്ലത്ത് കാനം ആവര്‍ത്തിച്ചു. മാണി അഴിമതിക്കാരന് എന്നതില്‍ ഉറച്ചുനില്‍ക്കുന്നതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു. എല്‍ഡിഎഫിന്റെ അടിത്തറ മെച്ചപ്പെടുത്താന്‍ മാണിയെ കൂട്ടേണ്ട കാര്യമില്ലെന്നും സിപിഐയും കൂടി ചേര്‍ന്നാണ് എല്‍ഡിഎഫിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ആറിനേക്കാള്‍ വലിയ സഖ്യയാണ് പത്തൊന്പതെന്നും കാനം കൂട്ടിച്ചേർത്തു.
Advertisement