പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് പ്രതിപക്ഷം. നാലുമാസം കൊണ്ട് 62 പേര് പനി ബാധിച്ച് മരിച്ചു. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഗുരുതരമായ വീഴ്ച പറ്റിയെന്നും പ്രതിപക്ഷം ആരോപിച്ചു. വി.എസ്.ശിവകുമാര്‍ എം.എല്‍.എയാണ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയത്.
എന്നാല്‍ കാലാവസ്ഥാ മാറ്റമാണ് പനി പടരാന്‍ കാരണമെന്നും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി കെ.കെ.ശൈലജ സഭയെ അറിയിച്ചു. വിഷയം സര്‍ക്കാര്‍ ഗൗരവമായി എടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍നിന്ന് ഉറങ്ങിപ്പോയി.