ഭൂമി കയ്യേറിയെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്. രാജേന്ദ്രന് എം.എല്‍.എ നിയമസഭയില്‍. എട്ടു സെന്റിന്റെ ജന്മിയാണ് താനെന്നും കയ്യേറ്റത്തെക്കുറിച്ചോ ഒഴിപ്പിക്കലിനെക്കുറിച്ചോ പറയാന്‍ പ്രതിപക്ഷത്തിന് അവകാശമില്ലെന്നും എസ്. രാജേന്ദ്രന് പറഞ്ഞു. സബ് കലക്ടറെ കുഴപ്പത്തില്‍ ചാടിക്കുന്നത് മാധ്യമങ്ങളാണെന്നും വിമര്‍ശനം. എന്നാല്‍ രാജേന്ദ്രന്റേത് കയ്യേറ്റഭൂമിയാണെന്നതില് പ്രതിപക്ഷം ഉറച്ചുനിന്നു. പൊതുമരാമത്ത് ഭൂമിയാണ് രാജേന്ദ്രന് കയ്യേറിയതെന്ന് പി.ടി. തോമസ് ആരോപിച്ചു.
Advertisement