ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ വീണ്ടും പാക് ആക്രമണം. നൗഷേരാ മേഖലയിലുണ്ടായ വെടിവയ്പില്‍ പ്രദേശവാസിയായ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പുലര്‍ച്ചെ അഞ്ച് മണിയോടെ തുടങ്ങിയ പാക് പ്രകോപനം ഇപ്പോഴും തുടരുകയാണ്. ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. സൈനിക പോസ്റ്റുകള്‍ക്കും ജനവാസ കേന്ദ്രങ്ങള്‍ക്കും നേരെ ഒരു മാസത്തിനിടെ നിരവധി തവണയാണ് പാക് വെടിവയ്പ് ഉണ്ടായത്.
Advertisement