പുതുച്ചേരിയില്‍ പതിനേഴുകാരനെ കൊന്നശേഷം തലയറുത്ത് പൊലീസ് സ്റ്റേഷനു മുന്നില്‍ ഉപേക്ഷിച്ചു. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കവറിലിട്ട തല പൊലീസ് സ്റ്റേഷനു മുന്നിലേക്ക് വലിച്ചെറിഞ്ഞത്. പുതുച്ചേരി പാതൂര്‍ സ്വദേശി സുവേതനാണ് കൊല്ലപ്പെട്ടത്. പാതൂരില്‍വച്ചാണ് കൊല നടന്നതെങ്കിലും അഞ്ചു കിലോമീറ്ററിനപ്പുറമുള്ള തമിഴ്നാട് പരിധിയിലെ പൊലീസ് സ്റ്റേഷനുമുന്നിലാണ് തല ഉപേക്ഷിച്ചത്.
ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഉപയോഗിച്ച് പൊലീസ് നടത്തിയ തിരച്ചിലില്‍ സുവേതന്റെ സുഹൃത്ത് വിനോദ് അറസ്റ്റിലായി. ഇവര്‍ തമ്മിലുള്ള വിരോധമാണ് വധത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ അന്വേഷണം തമിഴ്നാട്, പുതുച്ചേരി പൊലീസ് സംയുക്തമായി തുടങ്ങി.