കോടതിയലക്ഷ്യക്കേസില്‍ ആറുമാസം ശിക്ഷിച്ച സുപ്രീംകോടതി വിധി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് സി.എസ്. കര്ണന് സുപ്രീംകോടതിയെ സമീപിച്ചു. കര്ണന് ഒളിവിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച അദ്ദേഹത്തിന്റെ അഭിഭാഷകന് അദ്ദേഹം ചെന്നൈയിലുണ്ടെന്നും അറിയിച്ചു. അതേസമയം വിധി നടപ്പാക്കാന്‍ ജസ്റ്റിസ് കര്‍ണനെ കണ്ടെത്താനുള്ള ശ്രമം ബംഗാള്‍ പൊലീസ് തുടരുന്നു.
ആന്ധ്രപ്രദേശിന്റെ താഡാ മേഖലയില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് പൊലീസ് പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ ചെന്നൈയിലെത്തിയ പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ചെന്നൈയില്‍ നിന്ന് ജസ്റ്റിസ് കര്ണന് കാളഹസ്തിയിലേക്ക് പോയെന്നറിഞ്ഞ് പൊലീസ് അവിടെയും പരിശോധന നടത്തിയിരുന്നു.