കോടതിയലക്ഷ്യക്കേസില്‍ സുപ്രീംകോടതി ആറുമാസം ശിക്ഷിച്ച കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി സി.എസ്. കര്ണനായുള്ള തിരച്ചില്‍ ഇന്നും തുടരും. വിധി നടപ്പാക്കാന്‍ ഇന്നലെ ചെന്നൈയിലെത്തിയ പൊലീസ് സംഘം വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ല. ചെന്നൈയില്‍ നിന്ന് ജസ്റ്റിസ് കര്ണന് കാളഹസ്തിയിലേക്ക് പോയെന്നറിഞ്ഞ് പൊലീസ് അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ല. ചെന്നൈ തിരുപ്പതി ദേശീയപാതയില്‍ പൊലീസ് വാഹനപരിശോധന ശക്തമാക്കി. വാഹനമോടിക്കുന്ന ഡ്രൈവറെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചു.
Advertisement