ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച മുന്‍ മന്ത്രി കപില്‍ മിശ്രയ്ക്ക് നേരെ കയ്യേറ്റം. ആം ആദ്മി നേതാക്കളുടെ വിദേശയാത്രാവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കപില്‍ മിശ്ര , ഡല്‍ഹിയില്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിച്ചിരുന്നു. സത്യഗ്രഹ പന്തലില്‍ വെച്ചാണ് കയ്യേറ്റമുണ്ടായത്. അക്രമം നടത്തിയ അംഗിത് ഭരദ്വാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകനാണെന്ന് പൊലീസ് വ്യക്തമാക്കി.
അതിനിടെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് കേജ്രിവാള് മാറിനില്‍ക്കണമെന്ന് മുതിര്‍ന്ന ആം ആദ്മി നേതാവും എംഎല്‍എയുമായ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു. വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം സാധ്യമാണെന്ന് തെളിയിക്കാന്‍ ഡല്‍ഹി നിയമസഭയില്‍ കഴിഞ്ഞദിവസം ഭരദ്വാജ് നടത്തിയ ശ്രമം വിവാദമായിരുന്നു.