ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് 2 വിക്കറ്റിന്റെ ആവേശകരമായ ജയം. 196 റണ്‍സ് വിജയലക്ഷ്യം 2 പന്ത് ശേഷിക്കെയാണ് ഡല്‍ഹി മറികടന്നത്. 96 റണ്‍സെടുത്ത ശ്രേയസ് അയ്യരുടെ ഇന്നിങ്സാണ് ഡല്‍ഹിക്ക് കരുത്തായത്. കരുണ്‍ നായര്‍ 30 റണ്‍സെടുത്ത് പുറത്തായി.
ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 5 വിക്കറ്റ് നഷ്ടത്തിലാണ് 195 റണ്‍സെടുത്തത്. നാലാം വിക്കറ്റിലെ ദിനേശ ്കാര്ത്തിക്കിന്റെയും ആരോണ്‍ ഫിഞ്ചിന്റേയും 92 റണ്‍സ് കൂട്ടുകെട്ടാണ് ഗുജറാത്തിന് കരുത്തായത്. ഫിഞ്ച് 39 പന്തില്‍ 69 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക്ക് 40 റണ്‍സിനും യുവതാരം ഇഷാന് കിഷന് 34 റണ്‍സെടുത്തും പുറത്തായി.